പുതുപ്പാടി:കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ ലക്ഷക്കണക്കിന് യാത്രക്കാരുടെ ജീവനാഡിയായ ചുരം റോഡ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്.
ദിവസേന നാൽപതിനായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ചരിത്രപ്രാധാന്യമേറിയ ചുരം അപകട ഭീഷണിയിലാണിന്ന്. ഈ സാഹചര്യത്തിൽ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ വയനാട് ചുരം ബൈപാസ് റോഡ് ഉടൻ യാഥാർഥ്യമാക്കണമെന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാൽ നൂറ്റാണ്ടായി ഇതു സംബന്ധിച്ചുയർന്ന മുറവിളിയുടെ ഭാഗമായി രണ്ടുതവണ സർവേ നടത്തി. തുടർന്ന് പ്ലാനും എ സ്റ്റിമേറ്റും തയാറാക്കി. ഇതല്ലാതെ മറ്റൊരു നടപടിയും ഇക്കാര്യ ത്തിൽ ഉണ്ടായിട്ടില്ല.
ഈ സാഹ ചര്യത്തിൽ ഫെബ്രുവരി 27ന് തളിപ്പുഴ വനാതിർത്തിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ റോഡുവെട്ടൽ സമരം സംഘടിപ്പിക്കുകയാണ്.
ഇന്ന് രാവിലെ 10.30ന് നടക്കുന്ന റോഡുവെട്ടൽ സമരം കല്‍പ്പറ്റ എം.എൽ.എ ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്യും.
നിർദിഷ്ട ബൈപാസ് ചിപ്പിലി ത്തോടുനിന്ന് ഹെയർപിൻ വളവുകളില്ലാതെ 14,400 കി.മീ. ദൂര ത്തിൽ വൈത്തിരിക്കടുത്ത തളി പുഴയിൽ എത്തിച്ചേരും. കോഴിക്കോട് ജില്ലയിൽ ഫോറസ്റ്റ് അതി ർത്തിവരെ നിലവിലുള്ള വികസനത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാണ്. തുടർന്ന് രണ്ടര കി.മീറ്റർ ദൂരമാണ് വനഭൂമിയിലൂടെ കടന്നുപോകുന്നത്.
ബെെപ്പാസ് യാധാര്‍ത്ഥ്യമാക്കുക എന്നതിനൊപ്പം വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടു ത്തുന്നതടക്കം ചുരത്തിലെ താഗതക്കുരുക്കിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാനുള്ള മറ്റു നടപടി കൾ സ്വീകരിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വികെ ഹുസൈൻകുട്ടി, ടി.ആർ. കുട്ടൻ, ജോണി പാറ്റാനി, മൊയ്തു മുട്ടായി, സെയ്ദ് തളിപ്പുഴ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
إرسال تعليق