സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്.
ഒന്നു മുതൽ 9വരെ ക്ലാസുകളാണ് സ്കൂളുകളിൽ അടച്ചിരുന്നത്. ഇതാണ് വീണ്ടും തുറക്കുന്നത്.
കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്.
സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും. ഞായറാഴ്ച ആരാധന നടത്തുന്നതിനും അനുമതിയായി.
إرسال تعليق