സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന രേഖപ്പെടുത്തി. സ്വർണം ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും ഉയർന്ന് ഗ്രാമിന് 5,070 രൂപയും പവന് 40,562 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയർന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.
രൂപ കൂടുതല്‍ ദുര്‍ബലമായി 76.99ലേക്ക് എത്തിയതോടെയാണ് സ്വര്‍ണവില കുതിച്ചുകയറിയത്. റഷ്യ - യുക്രെയ്ന് യുദ്ധം തുടരുന്നതാണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാകാന്‍ കാരണമായത്.
2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു.
വന്‍കിട നിക്ഷേപകര്‍ വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് ഇന്നുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുമെന്ന് വിദഗ്ധർ ആഭിപ്രായപ്പെട്ടു.
إرسال تعليق