മാസ്‌കുകള്‍ ഒഴിവാക്കാനാകും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ ആലോചിക്കുന്നത്.

നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഘട്ടംഘട്ടമായി മാസ്‌ക് മാറ്റം ആകാമെന്നും വിദഗ്ധര്‍ പറയുന്നു.

ഒരുമാസം കൂടി കഴിഞ്ഞാല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ കേസെടുക്കുന്നതും കുറച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post