താമരശ്ശേരി:കെ എസ് ആർ ടി സി താമരശ്ശേരി ഡിപ്പോ നവീകരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ 17-ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു.
ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, ഡിപ്പോ അധികൃതരും, ജനപ്രതിനിധികളും, യോഗത്തിൽ പങ്കെടുക്കും.
ആധുനിക രീതിയിൽ താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയെ മാറ്റുകയാണ് ലക്ഷ്യമെന്നും യാത്രക്കാർക്കും ജീവനക്കാർക്കും ഉപകാരപ്രദമാവുന്ന തരത്തിലുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും എം.എൽ.എ പറഞ്ഞു.
ഡോ. എം.കെ മുനീർ എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ തീരുമാനമായത്.
إرسال تعليق