ന്യൂഡല്‍ഹി; ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നായ യുപിയില്‍ ബിജെപി പകുതി സീറ്റുകളില്‍ മുന്നില്‍. ഏകദേശം 202 സീറ്റുകളിലാണ് ബിജെപി മുന്നിലെത്ിതയത്. സമാജ് വാദി പാര്‍ട്ടി മിക്കയിടങ്ങളിലും ബിജെപിക്ക് പിന്നിലാണ്.
മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളില്‍ മുന്നിലെത്തി. കോണ്‍ഗ്രസ് 12 സീറ്റലാണ് മുന്നില്‍.
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 10ഇടത്തും മറ്റുള്ളവര്‍ 13 ഇടത്തും മുന്നിലാണ്.
ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ശ്രദ്ധേയമായ തുടക്കം കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്തി ആറ് സീറ്റില്‍ ലീഡ് നേടുന്നു. 17 സീറ്റില്‍ ലീഡ് നേടി ബിജെപിയാണ് ഗോവയില്‍ മുന്നേറ്റം നടത്തുന്നത്. 11 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ്. ആം ആദ്മി ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റിലും ലീഡ് നേടുന്നുണ്ട്.
ഉത്തരാഖണ്ഡില്‍ പകുതിയിലും ബിജെപി മുന്നിലെത്തി. 9.39നു കമ്മീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബിജെപിക്ക് 44 സീറ്റലും കോണ്‍ഗ്രസ്സിന് 20 എണ്ണത്തിലും ലീഡുണ്ട്. എഎപി, ബിസ്പി എന്നിവ ഓരോ സീറ്റില്‍ മുന്നിലെത്തിയിട്ടുണ്ട്.ഉത്തരാഖണ്ഡ് നിയമസഭയില്‍ ആകെ 70 സീറ്റാണ് ഉള്ളത്.പഞ്ചാപിൽ ആം ആദമി പാർട്ടിയും മുന്നിലെത്തി
إرسال تعليق