ദില്ലി:കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ.മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം നേരത്തെ നൽകാനും നിർദേശമുണ്ട് .
എന്നാൽ വില ലിറ്ററിന് 81 രൂപയിൽ കുറയില്ല. അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവുപോലെ വിഹിതം നൽകാൻ സംസ്ഥാനത്തിന് സാധിക്കും.
കേന്ദ്ര മന്ത്രാലയവും ഉന്നതതല ഉദ്യോഗസ്ഥരും ഇന്ന് ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുമെന്ന തീരുമാനം കൈക്കൊണ്ടത്.
إرسال تعليق