തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു. മുഖ്യമന്ത്രിയും ഭാര്യ കമലയും ചേർന്നാണ് അതിഥികളെ സ്വീകരിച്ചത്.
മന്ത്രിമാരായ കെ. രാജന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, കെ. കൃഷ്ണന്‍കുട്ടി, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, എ.കെ. ശശീന്ദ്രന്‍, കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, ഡോ. ആര്‍. ബിന്ദു, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നിവരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കാനം രാജേന്ദ്രൻ, സന്ദീപാനന്ദഗിരി തുടങ്ങിയവരും വിരുന്നിനെത്തി.
إرسال تعليق