കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 10 അംഗങ്ങളും സത്യപ്രതിജ്ഞയും ഇന്ന് നടക്കും.

ചരിത്ര വിജയവുമായി പഞ്ചാബിൽ അധികാരത്തിലേറിയ എ എ പി യിൽ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയിൽ എത്തുന്നത്. അതേസമയം ഇന്ധന വില വർധന , വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.


Post a Comment

أحدث أقدم