മലപ്പുറം: കാറിൽ കടത്തുകയായിരുന്ന ഒരു കോടി 56 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയില്‍ ഷബീര്‍ അലി എന്നിവരാണ് നിലമ്പൂരിൽ അറസ്റ്റിലായത്.
കാറില്‍ രഹസ്യ അറയുണ്ടാക്കി പണം ഒളിപ്പിച്ച് കടത്തുകയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പൊലീസ് പിടിച്ചെടുത്തത്.
إرسال تعليق