പുതുക്കുടി- കുറ്റ്യാപ്പുറം കുടിവെള്ള പദ്ധതി യാഥാർഥ്യമായി

മടവൂർ: മടവൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിൽ ആറു വർഷങ്ങൾക്ക് മുമ്പ് മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ തുടക്കം കുറിച്ച പുതുക്കുടി- കുറ്റ്യാപ്പുറം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഡോ: എം കെ മുനീർ എംഎൽഎ നിർവഹിച്ചു . സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ ആഘോഷമാക്കിയ പരിപാടിയിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാഘവൻ അടുക്കത്ത് അധ്യക്ഷതവഹിച്ചു. മുൻ എംഎൽഎ വി.എം ഉമ്മർ മാസ്റ്റർ മുഖ്യാതിഥിയായി. കുടിവെള്ള പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച വി എം ഉമ്മർ മാസ്റ്റർ, മുൻ വാർഡ് മെമ്പർമാരായ ടി കെ അബൂബക്കർ മാസ്റ്റർ, സാബിറ മൊടയാനി എന്നിവർക്ക് ഗുണഭോക്തൃ കമ്മിറ്റി ഉപഹാരങ്ങൾ നൽകി ആദരിച്ചു.കിണറിന് സ്ഥലം നൽകിയ എം നാരായണൻ മാസ്റ്റർ, ടാങ്കിന് സ്ഥലം സൗജന്യമായി നൽകിയ പുറായിൽ ഉസ്മാൻ എന്നിവരെ അനുസ്മരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി. എം ഷറ ഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ബുഷ്റ പൂളോട്ടുമ്മൽ , ഫെബിന അബ്ദുൽ അസീസ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ, പുറ്റാൾ മുഹമ്മദ് , ഇ.എം. വാസുദേവൻ
മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ വി.സി ഹമീദ് മാസ്റ്റർ, പി.കെ സുലൈമാൻ മാസ്റ്റർ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി. അലിയ്യി മാസ്റ്റർ, കെ കുഞ്ഞാമു, വി സി റിയാസ് ഖാൻ, വാർഡ് വികസന സമിതി കൺവീനർ മുനീർ പുതുക്കുടി, ടി. മൊയ്‌തീൻ കുട്ടി, ടി. അബ്ദുറഹിമാൻ മാസ്റ്റർ, ടി ഹമീദ്, പി മൊയ്തീൻകുട്ടി മാസ്റ്റർ, കാസിം കുന്നത്ത് , രാജൻ കുന്നത്ത്, കെ.വി സുരേന്ദ്രൻ, ദേവരാജൻ, സുനിൽകുമാർ , വേലായുധൻ, ടി. സാദിഖ് മാസ്റ്റർ സംസാരിച്ചു. കുടിവെള്ള കമ്മിറ്റി ചെയർമാൻ കെ.പി ബഷീർ മാസ്റ്റർ സ്വാഗതവും കൺവീനർ പി.ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم