ഉപദേശിച്ച് മടുത്തു, ഇനി ഓപ്പറേഷന്‍ ഫോക്കസ്; ഡിം അടിച്ചില്ലെങ്കിൽ പിടി ഉറപ്പ്

രാത്രി യാത്രകളില്‍ ഡിം ചെയ്യാതെ വാഹനമോടിക്കുന്നതും നിയമവിരുദ്ധമായി തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനുമെതിരേ കര്‍ശന നടപടി സ്വീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.


റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവുമധികം ബോധവത്കരണം നടത്തിയിട്ടുള്ള ഒരു മേഖലയാണ് വാഹനങ്ങളിലെ ലൈറ്റുകളുടെ ഉപയോഗം. എന്നാൽ, ഇപ്പോഴും രാത്രി യാത്രകളിൽ നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളും സ്വാർഥരായാണ് ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഹെഡ്ലൈറ്റ് ഡിം ചെയ്യാതെയുള്ള ഓട്ടവും എതിരേ വരുന്ന ഡ്രൈവറുടയ കണ്ണടിച്ച് പോകുന്ന തരത്തിലുള്ള ലൈറ്റുകളും. ഉപദേശിച്ച് മടുത്ത മോട്ടോർ വാഹന വകുപ്പ് ഒടുവിൽ നടപടി തുടങ്ങിയിരിക്കുകയാണ്.

രാത്രി യാത്രകളിൽ ഡിം ചെയ്യാതെ വാഹനമോടിക്കുന്നതും നിയമവിരുദ്ധമായി തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിക്കുന്നതിനുമെതിരേ കർശന നടപടി സ്വീകരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇതിനായി ഓപ്പറേഷൻ ഫോക്കസ് എന്ന കാമ്പനിനും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ നാല് മുതൽ ആരംഭിച്ച പരിശോധന 13 വരെ തുടരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനമോടിക്കുമ്പോൾ പാലിക്കാൻ ചില നിർദേശങ്ങളും വകുപ്പ് നൽകുന്നുണ്ട്.

രാത്രികാല യാത്രകളിൽ നമ്മൾ കാണുക എന്ന മാത്രമല്ല നമ്മളെയും കാണണമെന്നതാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദേശങ്ങളിൽ പ്രധാനം. വെളിച്ചമുള്ള സ്ഥലങ്ങളിലും നഗരങ്ങളിലും വാഹനങ്ങൾ ഡിം ലൈറ്റിൽ ഓടിക്കുന്നതും എതിരേ വരുന്ന വാഹനങ്ങൾക്ക് മുൻകൂട്ടി തന്നെ ലൈറ്റ് ഡിം ചെയ്ത് നൽകുന്നതും ശീലമാക്കുക. അനധികൃത ലൈറ്റുകളും ആർഭാടങ്ങളും ഒഴിവാക്കുക. വാഹനങ്ങളിൽ എല്ലാ ലൈറ്റുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും എം.വി.ഡി. മുന്നിറിയിപ്പ് നൽകുന്നുണ്ട്.

Post a Comment

أحدث أقدم