പട്ടാപകൽ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്ന ശേഷം കരക്ക് കയറ്റി

താമരശ്ശേരി :കോളിക്കൽ വടക്കേപറമ്പിൽ ഐ.കെ അബ്ദുൽ മജീദിൻ്റെ വീട്ടുമുറ്റത്തെ ഒന്നര മീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തിയുള്ള കിണറ്റിലേക്ക് ഇന്ന് രാവിലെ 10.30 നാണ് കാട്ടുപന്നി എടുത്തു ചാടിയത്.

ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്നും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

പകൽ സമയത്ത് പോലും വഴികളിലൂടെ പന്നികൾ കൂട്ടമായി എത്തുന്നത് ആളുകളുടെ ജീവന് ഭീഷണിയായിരിക്കുകയാണ്.

വനംവകുപ്പിന്റെ എം പാനൽ ലിസ്റ്റിൽ പെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ വെടിവെച്ച് കൊന്ന കാട്ടുപന്നിയുടെ ജഡം പിന്നീട് വനം വകുപ്പ് ആർ.ആർ.ടി അംഗങ്ങൾ കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു.

Post a Comment

أحدث أقدم