കേന്ദ്രത്തിന്റേത് ക്രൂരമായ നടപടി, മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍

തിരുവനന്തപുരം: കേന്ദ്രത്തിന്റേത് ക്രൂരമായ നടപടിയാണെന്നും മണ്ണെണ്ണ വിലവര്‍ധന പിന്‍വലിക്കണമെന്നും സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍.

അനില്‍. മണ്ണെണ്ണയുടെ വില കുത്തനെ ഉയരുന്നതോടെ മത്സ്യബന്ധനം ജീവിതമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാകും ഉണ്ടാവുക. കേന്ദ്രം നല്‍കുന്ന വിഹിതം കൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ-പെട്രോളിയം മന്ത്രിമാരെ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണക്ക് ലിറ്ററിന് 28 രൂപയാണ് കൂട്ടുന്നത്. എണ്ണക്കമ്ബനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയ വിലയിലാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ റേഷന്‍കടകളില്‍ 53 രൂപ ലിറ്ററിനുണ്ടായിരുന്ന മെണ്ണണ്ണക്ക് ഈ മാസം മുതല്‍ 81 രൂപ നല്‍കേണ്ടിവരും. ഇതിന് പുറമെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനവും കേന്ദ്രം വെട്ടിക്കുറച്ചു. പുതുക്കിയ വിലവര്‍ധന നിലവില്‍ വരുന്നതോടെ മത്സ്യബന്ധനമേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേര്‍ന്ന വിലക്കാണ് റേഷന്‍കടകളില്‍ നിന്ന് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്ബ് 28 രൂപയായിരുന്നു വില.

കഴിഞ്ഞ ഫെബ്രുവരിയില്‍ 53 രൂപയില്‍ നിന്ന് 59 രൂപയായി വര്‍ധിപ്പിച്ചെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും വില വര്‍ധന വരുന്നതിന് മുമ്ബ് തന്നെ മണ്ണെണ്ണ സ്റ്റോക്കെടുത്തതിനാല്‍ അധികമായി ലഭിക്കുന്ന ആറ് രൂപ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുെവച്ചു.

53 രൂപക്ക് തന്നെ വിതരണം നടത്താനും നിര്‍ദേശിക്കുകയായിരുന്നു. സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് മണ്ണെണ്ണവിഹിതം 40 ശതമാനമായി കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ മൂന്നുമാസത്തിലൊരിക്കല്‍ റേഷന്‍ കടകള്‍ വഴി നടത്തുന്ന മണ്ണെണ്ണ വിതരണം ഇനിമുതല്‍ ആറുമാസത്തിലൊരിക്കലായി തീരുമോയെന്ന ആശങ്കയുണ്ട്. വിഷയം ഭക്ഷ്യവകുപ്പ് പരിശോധിക്കുകയാണ്. 2025ഓടെ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്.

Post a Comment

أحدث أقدم