പാചകവാതക വില വർധിപ്പിച്ചു;

പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക പാചക ഗ്യാസ് വില സിലിണ്ടറിന് 3.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 8 രൂപയുമാണ് കൂട്ടിയത്. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം ഗാർഹിക സിലിണ്ടറിന്റെ വില 1000 കടന്നു. സംസ്ഥാനത്ത് 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. മെയ് 7ന് 50 രൂപയായിരുന്നു ഒറ്റയടിക്ക് സർക്കാർ വർധിപ്പിച്ചത്.

Post a Comment

أحدث أقدم