താമരശ്ശേരിയിൽ ബസ്സും ടിപ്പറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി:താമരശ്ശേരി മൂന്നാം തോട് ചുങ്കം ബിഷപ്പ് ഹൗസിന് സമീപം സ്വകാര്യ ബസ്സും ടിപ്പറും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്.അമിത വേഗതയിൽ കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക് വന്ന ബസ്സ് ലോറിയെ മറികടകുന്നതിനിടെ ലോറിയെയും മറ്റൊരു ലോറിയെയും പിക്കപ്പിനെയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.പരുക്കേറ്റ പിക്കപ്പ് ഡ്രൈവർ മൂന്നാംതോട് സ്വദേശി ഗംഗാധരൻ (70) ബസ് യാത്രക്കാരായ കൽപ്പറ്റ സ്വദേശിനീ ശരീഫ (35) ,ഫാത്തിമ (8) പുതുപ്പാടി സ്വദേശി അബ്ദുറഹ്മാൻ (38) എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Post a Comment

Previous Post Next Post