താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിലെ മണ്ണിൽക്കടവ് മുതൽ അടിവാരം വരെയുള്ള നവീകരണ പ്രവൃത്തി 28 കോടി രൂപക്ക് ഏറ്റെടുത്ത് രണ്ടര വർഷം പിന്നിട്ടിട്ടും 75% പണിയും പൂർത്തീകരിക്കാത്ത കരാർ കമ്പനിയായ നാഥ് ഇൻഫ്രാസ്ട്രക്ചറിനെ ടെർമിനൈറ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി കൊടുവള്ളി എം എൽ എ ഡോ.എം.കെ മുനീർ അറിയിച്ചു.
ഇന്ന് താമരശ്ശേരി റസ്റ്റ് ഹൗസിൽ ഇതു സംബസിച്ച എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നാഥിനെതിരെ കൈകൊള്ളുന്ന നടപടികളെ കുറിച്ച് ഉദ്യോഗസ്ഥർ വിവരിച്ചു.
കരാർ കമ്പനിയെ ടെർമിനൈറ്റ് ചെയ്യുന്നതിനാവശ്യമായ നടപടികളുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയതായി ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു
إرسال تعليق