ഇന്നലെ രാത്രി ഒൻപത് മണിയോടെ ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപമുണ്ടായ വാഹന അപകടത്തിൻ്റെ cctv ദൃശ്യങ്ങൾ പുറത്ത്.
രണ്ടു കടകളിൽ നിന്നായി ലഭിച്ച ദൃശ്യങ്ങളിൽ ഒന്നിൽ ചുവപ്പ് കളർ മാരുതി ബ്രസ്സ കാർ വരുന്നതും, രണ്ടാമത്തെ ദൃശ്യത്തിൽ തട്ടി തെറിപ്പിച്ചതിന് ശേഷം ആളുകൾ ഓടി കുടുന്നതും കാണാം.
വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ ചടങ്ങിൽ കാറ്ററിംഗ് സർവീസിന് എത്തിയ തിരുവമ്പാടി സ്വദേശിയായ ഷംസുവിനാണ് അതിഗുരുതരമായി പരിക്കേറ്റത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല.
കാർ കണ്ടെത്താനായി പോലീസ് ദേശീയ പാതയോരത്തെ സ്ഥാപനങ്ങളിലെ CCTV പരിശോധന ആരംഭിച്ചു.
إرسال تعليق