കത്തറമ്മൽ: വലയ പറമ്പ എ.എം.യു.പി സ്കൂളില്‍ ലോക
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി
ബോധവല്‍ക്കരണ ക്ലാസും പോസ്റ്റര്‍ പ്രദര്‍ശനവും
സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി
കെ.അബ്ദുറഹിമാന്‍ ഉല്‍ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ ടി.പി.സലാം മാസ്റ്റര്‍ അധ്യക്ഷത
വഹിച്ചു. താലൂക്ക് വിമുക്തി കോ ഓഡിനേറ്റര്‍
പ്രസാദ് കെ. ക്ലാസുകൾക്ക് നേതൃത്വം നൽകി.
പി.ടി.എ.പ്രസിഡണ്ട് സലാം പാറക്കണ്ടി,
നവാസ് ഈര്‍പ്പോണ, ഫൈസല്‍ എളേറ്റില്‍, പി.ഡി
നാസര്‍ മാസ്റ്റര്‍, കെ.സലീരം മാസ്റ്റര്‍, പി.പി.നാസര്‍
മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.
إرسال تعليق