ലഹരി വിരുദ്ധ ബോധവൽക്കരണ ജനകീയ സംഗമം ഘടിപ്പിക്കുന്നു

എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതലമുറയിൽ മാരകമായി ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ നാട്ടിലുള്ള വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ വരുന്ന സപ്തംബർ 28 ബുധനാഴ്ച നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കുളിരാന്തിരി സെറായി റിസോർട്ടിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം താമരശ്ശേരി ഡി വൈ എസ് പി അഷ്റഫ് ടി കെ നിർവഹിക്കും, ക്ലാസ്സുകൾക്ക് എൻ രാധാകൃഷ്ണൻ, പ്രസാദ് എന്നിവർ നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കൺവീനർ എം എ ഗഫൂർ മാസ്റ്റർ അറിയിച്ചു.

Post a Comment

أحدث أقدم