നരിക്കുനി: നരിക്കുനി ടൗണിൽ ഐക്യു മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്ഫർ ചെയ്യാനായി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിൽ 14 എണ്ണം കള്ളനോട്ട്. പണം ട്രാൻസ്ഫർ ചെയ്യനായി എത്തിയ ആൾ പോയതിന് ശേഷമാണ് നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസിൽ പരാതി നൽകി.കെ.യാസിർ ഹുസൈൻ എന്നയാളുടെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ വേണ്ടി മുർഷിദ് എന്നയാളുടെ കൈവശം ഹുസ്ന എന്ന യുവതിയാണ് 15,000 രൂപ ഏൽപ്പിച്ചത്. തനിക്ക് ലഭിച്ച തുകയിൽ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയയ്ക്കാൻ എത്തിയവരെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് കടക്കാരന് പണം തിരികെ അയച്ചുകൊടുത്തു.
Tags:
Local news
إرسال تعليق