കൊടുവള്ളി:കൊടുവള്ളി നിയോജകമണ്ഡലത്തിൽ പൂനൂർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന കരിക്കുറ്റിക്കടവ് പാലത്തിൻ്റെ പ്രവർത്തി പൂർത്തീകരണത്തിന് 3.9 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ഡോ.എം.കെ.മുനീർ എം.എൽ.എ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പാലത്തിൻ്റെ പ്രവർത്തി ആരംഭിച്ച് ഏകദേശം 20 ശതമാനം പ്രവൃത്തി കഴിഞ്ഞിരുന്ന സാഹചര്യത്തിലാണ് കരാറുകാരന്റെ അകാല വിയോഗം സംഭവിക്കുന്നത്. അതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് പാലത്തിൻ്റെ നിർമ്മാണത്തിന് പുതിയ നിരക്കിലുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും ആയതിനുള്ള ഭരണാനുമതിയാണ് ഇപ്പോൾ ലഭിക്കുകയും ചെയ്തിട്ടുള്ളത്. സാങ്കേതിക അനുമതി കുടി ലഭ്യമാക്കി പാലത്തിൻറെ പ്രവർത്തി പുനരാരംഭിക്കാൻ പ്രവർത്തി ഉടൻ ടെണ്ടർ ചെയ്യുമെന്നും എം.എൽ.എ പത്രക്കുറിപ്പിൽ അറിയിച്ചു.
കരിക്കുറ്റിക്കടവ് പാലം പ്രവർത്തി പൂർത്തീകരണത്തിന് 3.9 കോടിയുടെ ഭരണാനുമതി.
Tags:
Local news
إرسال تعليق