കത്തറമ്മൽ. ഹിൽ വ്യൂ റസിഡൻസ് അസോസിയേഷൻ മാട്ടു ലായ് പൊമ്പ്രമല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മുതിർന്ന കാരണവന്മാരായ ആലി എം ചന്തു പി എം എന്നിവർ പതാക ഉയർത്തി. HVRA പ്രസിഡണ്ട് എം പി അബ്ദുറഹിമാൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗം നടത്തി. സെക്രട്ടറി സുരേഷ് മാസ്റ്റർ സ്വാഗതവും. ട്രഷറർ സിസി നാസർ നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയിയായ ലെനിൻ റോഷന് സമ്മാനം നൽകി. തുടർന്ന് മെമ്പർമാർ ചേർന്ന് പരിസര ശുചീകരണവും മധുര വിതരണവും നടത്തി.
Tags:
Local news
إرسال تعليق