താമരശേരി : മാരക മരുന്നായ 60 ഗ്രാം എം.ഡി.എം .യും 250 ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ ലഹരി കച്ചവടക്കാരിയായ സ്ത്രീ പിടിയിൽ. താമരശേരി തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റജീന(42)യാണ് പൊലീസിൻ്റെ പിടിയിലായത്. ജില്ലാ റൂറൽ എസ്.പി നിധിൻ രാജിൻ്റെ കീഴിലുള്ള സംഘമാണ് കൈതപ്പൊയിൽ ആനോ റമ്മൽ എന്ന സ്ഥലത്തുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത്. മൂന്ന് മാസത്തോളമായി വിട് വാടകക്കെടുത്ത് ഭർത്താവും കൂട്ടാളികളുമൊത്ത് മയക്കുമരുന്ന് വില്പന നടത്തുകയായിരുന്നു. ബാംഗളൂരിൽ നിന്നും ഒഡീഷയിൽ എത്തിക്കുന്ന ലഹരി വസ്തുക്കൾ ഇവരാണ് പാക്ക് ചെയ്ത് ഉപയോക്താക്കൾക്ക് എത്തിക്കുന്നത്. റൂമിൽ കട്ടിലടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് . പിടികൂടിയ മയക്കുമരുന്നിന് രണ്ട് ലക്ഷം രൂപ വിലവരും. 2023 മെയ് മാസത്തിൽ ഇവരുൾപ്പെട്ട നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ്മുക്കിൽ വാടക വീട്ടിൽ നിന്നും 9.100 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം സെപ്തംബറിൽ താമരശേരി കൂരിമുണ്ടയിൽ നാട്ടുകാരെ അക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തത് ഇവരുൾപ്പെട്ട ലഹരിമാഫിയ സംഘമായിരുന്നു. നിരവധി കേസുകളിൽ ഈ സ്ത്രീ ജയിലിൽ കിടന്നിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശേരി ഡി.വൈ.എസ്.പി പി പ്രമോദ്, താമരശേരി ഇൻസ്പെക്ടർ സായൂകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം താമരശേരി എസ്.ഐ ആർ.സി ബിജു, സ്പെഷ്യൽ സ്കോഡ് എസ്.ഐമാരായ രാജീവ് ബാബു ,പി ബിജു, എ.എസ്.ഐ. എ. ടി ശ്രീജ, എസ്.സി.പി.ഒ മാരായ എൻ.എം ജയരാജൻ, പി.പി ജിനീഷ് , സി.പി പ്രവീൺ, സി.പി.ഒ മാരായ സി.കെ ശ്രീജിത്ത്, ജിജീഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ്ഇന്നലെ വൈകുന്നേരം പ്രതിയെ പിടികൂടിയത്.
Tags:
Local news
إرسال تعليق