തച്ചംപൊയിൽ വാഹന അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക്.

താമരശ്ശേരി :സംസ്ഥാനപാതയിൽ താമരശ്ശേരി തച്ചംപൊയിൽ വാഹന അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക് പൂനൂർ ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അത്തോളി സ്വദേശി ജെറീസ് (39), താമരശ്ശേരി മഞ്ചട്ടി വിൽസൻ (47) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم