യാത്രക്ലേശം പരിഹരിക്കുന്നതിന്ന് സ്റ്റോപ്പ് അനുവദിച്ചും ,KSRTC കൺസക്ഷൻ ടിക്കറ്റുകൾ എളുപ്പം ലഭ്യമാക്കുന്നതിനും സംവിധാനം ഒരുക്കുക.

താമരശ്ശേരി:സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണഷ് കുമാറിൻ്റെ നിർദ്ദേശാനുസരണം യാത്രക്ലേശം പരിഹരിക്കുന്നതിനും പുതിയ ബസ്സ്
റൂട്ടുകളുടെ നിർദ്ദേശങ്ങളും,മറ്റും സമർപ്പിക്കുന്നതിനായി 27-8-2024ാം തിയ്യതി 2 PM ന് താമരശ്ശേരി രാജിവ്ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് കൊടുവള്ളി നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ഡോ :എം കെ മുനീർ എം എൽ എയുടെ അധ്യക്ഷതയിൽ കൊടുവള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ,മോട്ടർ വാഹനവകുപ്പ്, KSRTC തുടങ്ങിയവരുടെ സംയുക്ത യോഗം ഡോ :എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്യ്തു. യോഗത്തിൽ കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ്, ഓമശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് 
ഗംഗാധരൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെബ്ബർ അനിൽജോർജ്, മോട്ടർ വാഹന വകുപ്പ്, KSRTC മുതലായവ ഉദ്യോഗസ്ഥ മേധാവികളും മറ്റും യോഗത്തിൽ പങ്കെടുത്തു. കട്ടിപ്പാറ മലയോര മേഖലകളിലെ യാത്ര ദുരിതം പരിഹരിക്കുവാൻ കന്നൂട്ടിപ്പാറ - കോരങ്ങാട് - താമരശ്ശേരി, പൂനൂർ- വെട്ടിയൊഴിഞ്ഞതോട്ടം - വടക്കുംമുറി -കട്ടിപ്പാറ, പൂലോട് - പയ്യോണ എന്നി റൂട്ടുകളിൽ പുതിയ ബസ് റൂട്ട് അനുവദിച്ച് റൂട്ടുകളിൽ KSRTC ബസ്സുകൾ അനുവദിക്കണമെന്നും, നിലവിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ റൂട്ടുകളിൽ പ്രത്യേകിച്ച് താമരശ്ശേരി - ചമൽ സർവ്വീസുകൾ കോവിഡിന് ശേഷം ചില സ്വകാര്യ ബസ്സുടമകൾ സ്വയം നിർത്തലാക്കിയ സർവ്വീസുകൾ പുനരാഭിംക്കാൻ നിർദ്ദേശിക്കണമെന്നും, താമരശേരി- ചമൽ - കട്ടിപ്പാറ - തലയാട് റൂട്ടിൽ സ്കൂൾ സമയത്ത് സർവ്വീസുകൾ നടത്തുന്ന KSRTC ബസുകൾ മുടക്കം കൂടാതെ സർവ്വീസുകൾ നടത്തണമെന്നും, വിദ്യാർത്ഥികൾക്ക് KSRTC ബസ്സുകളിൽ കൺസക്ഷൻ ടിക്കറ്റ് [പാസ്സ് ] അനുവദിക്കണമെന്നും, കട്ടിപ്പാറ പഞ്ചായത്തിൽ നിന്ന് 2 KM ദൂരം അകലെയുള്ള ദേശിയപാതയുമായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് അനുദിനം ബന്ധപ്പെടുകയും, കാസർകോട് ജില്ലയിലെ നന്ദാരപ്പടവ് നിന്ന് ആരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെയുള്ള മലയോര ഹൈവേ കോഴിക്കോട് - മൈസൂർ ദേശീയപാതയുമായി ബന്ധിക്കുന്ന പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിലെ പെരുമ്പള്ളി 
[21/6] എന്ന സ്ഥലത്ത് ഉയർന്ന ക്ലാസ്സ് സംവിധാനത്തിലും, ഉയർന്ന നിരക്കിലും സർവ്വീസുകൾ നടത്തുന്ന KSRTC ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിനെ പ്രതിനിധികരിച്ചവർ ആവശ്യപ്പെട്ടു സംസാരിച്ചു നിവേദനം എം എൽ എ മുഖാന്തിരം ജില്ലാ മോട്ടർ വാഹന ഓഫിസർക്ക് കൈമാറി.

Post a Comment

أحدث أقدم