ആവിലോറ : ഉരുളിക്കുന്ന് ഖുർറതുൽ ഐൻ സുന്നി മദ്റസയിൽ ജൂൺ 5-ന് പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തി.
രാവിലെ 7.30-ന് സ്വദർ മുഅല്ലിം കരീം സഖാഫിയുടെ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി. മദ്റസ പ്രസിഡന്റ് കാദർ ഹാജിയുടെ അധ്യക്ഷതയിൽ കിഴക്കോത്ത് പഞ്ചായത്ത് മെമ്പർ ശഫീഖ് ബാവ ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി മൊയ്തീൻ മാസ്റ്റർ മുഖ്യഭാഷണവും മുനവർ ഫാളിലി പരിസ്ഥിതി സന്ദേശവും നൽകി. വിദ്യാർഥികൾക്കുള്ള വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ശഫീഖ് ബാവയും റഫീഖ് വിച്ചിയും ചേർന്ന് നിർവഹിച്ചു. സ്വദർ മുഅല്ലിമും മദ്റസ പ്രസിഡന്റും ചേർന്ന് മരം നട്ടു.
"പരിസ്ഥിതി സംരക്ഷണം എന്റെ കടമ" എന്ന പ്രതിജ്ഞയോടെ വിദ്യാർഥികൾ തൈകൾ സ്വീകരിച്ചു. കെ.ടി. ഗഫൂർ, അസയ്ൻ പറക്കുന്ന്, മുസ്തഫ എം എന്നിവർ ആശംസകൾ നേർന്നു. ശമീം സഖാഫി സ്വാഗതവും സ്വലാഹുദ്ധീൻ സഖാഫി നന്ദിയും രേഖപ്പെടുത്തി.
إرسال تعليق