ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി ; അനുമതി അവശ്യസർവ്വീസുകൾക്ക് മാത്രം

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം.

👉പഴം, പാല്‍, പച്ചക്കറി, മറ്റ് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തുറക്കാം.

👉ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല.

👉വിവാഹം മരണം 20 പേര്‍ മാത്രം.

👉അത്യാവശ്യയാത്രക്കാര്‍ അനുബന്ധ രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കണം. നേരത്തെ ബുക്ക് ചെയ്ത് ടൂറിസ്റ്റുകള്‍ക്കും യാത്രാ അനുമതിയുണ്ട്.

👉ട്രെയിനുകളും ദീര്‍ഘദൂര ബസുകളുമുണ്ടാകും.




*അടിയന്തര സാഹചര്യത്തില്‍ വര്‍ക് ഷോപ്പുകള്‍ തുറക്കാം.*

പ്രധാന റോഡുകളും ഇടറോഡുകളിലും പോലീസ് പരിശോധന തുടങ്ങി. അത്യാവശ്യകാര്യങ്ങള്‍ക്കായി പോകുന്ന യാത്രക്കാര്‍ അതിനുള്ള രേഖകള്‍ കൈയില്‍വെച്ചാല്‍ മതിയെന്ന് തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.

അതേ സമയം കെ.എസ്.ആര്‍.ടി.സി ഇന്ന് യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വീസ്. നിയന്ത്രണങ്ങളുമായി പൊതു ജനം പരമാവധി സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

Post a Comment

أحدث أقدم