താമരശ്ശേരി:സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കി.
താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന തുടരുകയാണ്. അവശ്യ സർവ്വീസുകൾക്കും, സത്യവാങ്ങ്മൂലം കൈവശം വെച്ച് അത്യാവശ്യ യാത്ര നടത്തുന്നവർക്കും മാത്രമാണ് ഇളവ്.
അനാവശ്യമായി വാഹനങ്ങളിൽ പുറത്തിറങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്.
إرسال تعليق