താമരശ്ശേരി: ദേശീയ പാതയില്‍ താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് 5 പേർക്ക് പരിക്ക്.
പുൽപ്പള്ളി സ്വദേശകള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. യാത്രക്കാരായ റീജ, റീന, ഷിബു, ഷാബിയ ,സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
إرسال تعليق