ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ രണ്ടാം ടേം ബോർഡ് പരീക്ഷകൾ ഏപ്രിൽ 26 മുതൽ ഓഫ്‌ലൈനായി നടത്തും. രാജ്യത്തെ കോവിഡ് സാഹചര്യം പരിശോധിച്ചശേഷമാണ് ക്ലാസ് മുറികളിലെത്തി എഴുതുന്ന പരീക്ഷാരീതിമാത്രം മതിയെന്ന് തീരുമാനിച്ചതെന്ന് സി.ബി.എസ്.ഇ. പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.
തിയറി പരീക്ഷകൾ ഏപ്രിൽ 26-നു തുടങ്ങും. ഓരോ വിഷയത്തിന്റെയും തീയതികൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق