കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.
കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്. ഇവരെ കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികിത്സക്കു വിധേയമാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. നിലവില്‍ കാസര്‍കോട് ചികിത്സയിലാണുള്ളത്.
പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്. ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. അധികൃതര്‍ ഒരു രീതിയിലുള്ള പരിശോധനയും നടത്തുന്നില്ലെന്നതും ഇത്തരക്കാര്‍ക്ക് സഹായകരമാണ്.
إرسال تعليق