സ്വര്‍ണ വില വീണ്ടും 38,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38160 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4770 ആയി.

യുക്രൈന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഓഹരി വിപണി നഷ്ടത്തിലാണ്. 

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment

أحدث أقدم