താമരശ്ശേരി:ചുരത്തിന് സമീപം കൂന്തളംതേരിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ തീ പടർന്നു അനിയന്ത്രണീയമായി തുടരുന്നു. മുക്കത്തു നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന് എത്തിപ്പെടാനോ വെള്ളമെത്തിക്കാനോ സാധിക്കാത്ത നിലയിലാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗക്കത്ത് എലിക്കാട്, മജീദ് കണലാട് എന്നിവരും പ്രദേശവാസികളും തീ കൂടുതൽ സ്ഥലത്തേക്ക് പടരാതിരിക്കുന്നതിനായി കാട് വെട്ടി മാറ്റി വെക്കുകയാണ്.
إرسال تعليق