എന്ന് തീരും ഈ ദുരിതം".നാഥ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു

പുതുപ്പാടി*:പുതുപ്പാടി-നാഷണല്‍ ഹൈവേയില്‍ അടിവാരം ടൗണിലെ കലുങ്ക് നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നത് മൂലം പൊടിശല്ല്യത്തില്‍ വീര്‍പ്പ്മുട്ടുകയാണ് പൊതുജനങ്ങളും വ്യാപാരികളും.

താമരശ്ശേരി ചുരത്തിലേക്ക് പ്രവേശിക്കുന്ന ആയിരക്കണക്കിന് ജനങ്ങളും വാഹനങ്ങളും ദിനേന കടന്ന്പോകുന്നതും ചുരം കയറുന്നതിന് മുംമ്പും ഇറങ്ങിയതിന് ശേഷവും ഇടത്താവളമാക്കുന്ന അടിവാരം ടൗണിലെത്തുന്നവര്‍ പ്രയാസപ്പെടുകയാണ്

ഇതിനോടകം പൊതുമരാമത്ത് മന്ത്രി,എംഎല്‍എ, ഉദ്യോഗസ്ഥര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമാവാതെ കിടക്കുന്നതോടെയാണ് പൊതുജനം ഹെെവെ ഉപരോധവുമായി രംഗത്ത് വന്നിരിക്കുന്നത്
 
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും,യുവജന സംഘടനകളും പരാതിപ്പെട്ടിട്ടും പണി ഏറ്റെടുത്ത നാഥ് കോണ്‍ട്രാക്റ്റിംഗ് കമ്പനി നിരുത്തരവാദപരമായും ധിക്കാരപരമായും നീങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നത്.

നൂറുക്കണക്കിന് ആമ്പുലന്‍സുകളും മറ്റു എമര്‍ജന്‍സി വാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയായിട്ടും ആരും തിരിഞ്ഞു നോക്കാത്തതില്‍ ജനം രോഷാഗുലരാണ്.

എത്രയും പെട്ടന്ന് പാലം പണി പൂര്‍ത്തിയാക്കി അടിവാരം ടൗണിനെ പൂര്‍ണതോതില്‍ ഗതാഗത യോഗ്യമാക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിനിറങ്ങാ നാണ് നാട്ടുകാരുടെ തീരുമാനം.

ആദ്യ പടിയായി നടക്കുന്ന ഹൈവേ ഉപരോധം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അടിവാരം ടൗണില്‍ നടക്കും.കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സര്‍വ്വ കക്ഷി ആക്ഷന്‍ കമ്മറ്റി അറിയിച്ചു.

Post a Comment

أحدث أقدم