റംസാന്‍ തിരക്കിനിടെ മിഠായിതെരുവിൽ ആഭരണ മോഷണം: സ്ത്രീ അറസ്റ്റിൽ

കോഴിക്കോട്:
റംസാന്‍ തിരക്കിനിടെ  കോഴിക്കോട് മിഠായിതെരുവിൽ  വെച്ച് ഒന്നര വയസ്സുള്ള  കുട്ടിയുടെ  അരപവൻ  തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീയെ ടൌണ്‍  പോലീസ്  പിടികൂടി. മധുര  കൽമേട്  കോളനി  നിവാസിയായ  പ്രിയയാണ്  പോലീസിന്‍റെ പിടിയിലായത്. 
ഞായറാഴ്ച  വൈകീട്ട് 5 മണിയോടെയാണ്  കേസിനാസ്പദമായ  സംഭവം.  റംസാൻ ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്. അറസ്റ്റിലായ പ്രിയക്കെതിരെ തൃശ്ശൂർ ഈസ്റ്റ്, മെഡിക്കൽ കോളേജ് , കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.


Post a Comment

أحدث أقدم