താമരശ്ശേരി: താമരശ്ശേരി കാരാടി ഭാരത് പെട്രോൾ പമ്പിന് മുമ്പിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. മഹിന്ദ്രാ താർ ജീപ്പും, പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ നരിക്കുനി സ്വദേശി ഷിജാസ് (19), മിൻഹാജ് (19) എന്നിവർക്കാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തൽ ബൈക്ക് പൂർണ്ണമായും തകർന്നു. വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.
إرسال تعليق