കരീമിൻ്റെ മരണം: ദുരൂഹത ബാക്കി, രാത്രി 10.30 ന് കോളിക്കൽ എത്തിയ ദൃശ്യം സി സി ടി വിയിൽ

ഇന്നു രാവിലെ പൂനൂർ പുഴയിൽ ഒഴുകി വന്ന നിലയിൽ കണ്ടെത്തിയ ചമൽ സ്വദേശി കരീമിൻ്റെ മരണം സംബന്ധിച്ച് ദുരൂഹത ബാക്കി... ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ കരീം രാത്രി 10.30 ന് കോളിക്കൽ അങ്ങാടിയിലൂടെ തൻ്റെ വാഹനത്തിൽ പോകുന്ന ദൃശ്യം CC tv യിൽ പതിഞ്ഞിട്ടുണ്ട്. പുഴയിൽ നന്നും 20 മീറ്ററോളം അകലെ റോഡരികിൽ വാഹനം നിർത്തിയിട്ടതായി കാണുന്നുണ്ട്. തൻ്റെ മൊബൈൽ ഫോൺ അടക്കം വണ്ടിയുടെ അകത്ത് തന്നെയുണ്ട്.

രാത്രി 10.30 ന്‌ കോളിക്കല്‍
അങ്ങാടിയോട്‌ ചേര്‍ന്ന്‌
കാരുണ്യതീരം റോഡില്‍ എത്തിയ
കരീം എന്തിന്‌ ഈ സമയം
പുഴയിലേക്ക്‌ പോയി എന്നതാണ്‌
ആളുകള്‍ ചോദിക്കുന്നത്‌.

കോളിക്കല്‍ നിന്നും പുഴയിലൂടെ
ഏകദേശം 8 കിലോമീറ്റര്‍ അകലെ
വാവാട്‌ എഏരഞ്ഞോണ നിന്നാണ്‌
മൃതദേഹം കണ്ടെത്തിയത്‌.

രാവിലെ പ്രഭാത സവാരിക്ക്‌
ഇറങ്ങിയ മൂന്നു പേര്‍ പുഴയിലൂടെ
മൃദദേഹം ഒഴുകി പോകുന്നത്‌
ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌
നാട്ടുകാരെ
അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ നടത്തിയ
തിരച്ചിലിനൊടുവില്‍ പുഴക്ക്‌
കുറുകെ വീണു കിടക്കുന്ന പനയിൽ തടഞ്ഞു കിടക്കുന്ന രീതിയിലായിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊടുവള്ളി പോലീസ് കോളിക്കൽ എത്തി പരിശോധന നടത്തുകയും ചെയ്തു.



Post a Comment

أحدث أقدم