കത്തറമ്മൽ:വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജ് - ബിന്ദു ദമ്പതികളുടെ മകൻ സായൂജ് ലാലിൻ്റെ ( 18) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തലേ ദിവസം സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് കടന്നുറങ്ങിയതാണ്, വീട്ടിൽ യാതൊരു വിധ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല, മരണകാരണം എന്തെന്ന് ഇതുവരെ കുടുംബത്തിന് വ്യക്തമായിട്ടില്ലെന്നും പിതാവിൻ്റെ സഹോദരൻ കൊടുവള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിൽ കുടുംബത്തിന് സംശയമുണ്ടെന്നും, സുഹൃത്തുക്കൾ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
إرسال تعليق