വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാന്‍ കഴിയില്ല: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്* |വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധം സമന്വയത്തിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.
വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടാന്‍ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എപ്പോഴും തയാറാണ്. 

പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കോടതി ഉത്തരവ് പാലിക്കാന്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്വമുണ്ട്. സമരക്കാര്‍ക്ക് എതിരേയുള്ള ബലപ്രയോഗം അവസാനം വരെയും ഒഴിവാക്കാനാണ് ശ്രമം. 
സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും സര്‍ക്കാര്‍ പരിഗണിച്ചതാണ്. ഇത്രയും നല്ലൊരു പദ്ധതി ഭീമമായ തുക മുടക്കിയതിനുശേഷം അടച്ചുപൂട്ടണം എന്ന് ആരുപറഞ്ഞാലും അത് അംഗീകരിക്കാന്‍ പ്രയാസമാണെന്നും മന്ത്രി പറഞ്ഞു.
   ▂

Post a Comment

أحدث أقدم