ബിഎസ്എൻഎൽ അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നേടാൻ അവസരം

താമരശ്ശേരി: ബിഎസ്എൻഎൽ കോഴിക്കോട് വയനാട് ജില്ലകളിൽ ഫൈബർ ടു ദ ഹോം സാങ്കേതികവിദ്യയിലൂടെ ഇൻറർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

ഭാരത് നെറ്റ്‌വർക്ക് ഉപയോഗിക്കാൻ കേന്ദ്ര ഗവർമെൻറ് ബിഎസ്എൻഎലിന് അനുമതി നൽകിയത് പ്രകാരം കോഴിക്കോട് വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻസ്റ്റലേഷൻ ചാർജ് ഇല്ലാതെ മോഡം സൗജന്യമായി നൽകുന്ന ഭാരത് ഉദ്യമി പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങി. ഉപഭോക്താക്കൾ മാസവാടക മാത്രം അടച്ചാൽ മതി. 300 Mbps വേഗത വരെ ലഭ്യമാണ്. ഈ പദ്ധതി പ്രകാരം രണ്ട് ജില്ലകളുമായി 25 ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കാനുള്ള കരാർ ആയിരിക്കുന്നു.

താമരശ്ശേരി ക്ലസ്റ്ററിൽ താമരശ്ശേരി, തിരുവമ്പാടി, കിഴക്കോത്ത്, കോടഞ്ചേരി പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ
ഈ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട് . പദ്ധതി കാലാവധി നവംബർ 30ന് അവസാനിക്കുന്നതിനു മുമ്പേ ബിസിനസ് ഏരിയയിൽ 2000 പുതിയ കണക്ഷനുകൾ നൽകാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത് .
ഫുട്ബാൾ ലോകകപ്പ് മൊബൈൽ ഫോണുകളിലും ആൻഡ്രോയ്ഡ് ടിവികളിലും തടസ്സങ്ങൾ ഇല്ലാതെ കാണാൻ അതിവേഗ ഇൻ്റർനെറ്റ് വഴി സാധിക്കും
പദ്ധതി പ്രകാരം റൂറൽ ഏരിയയിൽ ധാരാളം വീടുകളും സ്ഥാപനങ്ങളും ഡിജിറ്റൽ യുഗത്തിലേക്ക് മാറുവാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :0495-2225100,2223300,2252000
Whatsapp :+914952225100

Post a Comment

أحدث أقدم