പാലക്കാട് ചിത്രം മാറുന്നു; സിപിഎമ്മിനോട് സമ്മതം മൂളി സരിൻ, പി സരിനും രാഹുൽ മാങ്കൂട്ടത്തിലും നേർക്കുനേർ?

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം മൂളി കോണ്‍ഗ്രസ് നേതാവായ പി സരിൻ. ഇക്കാര്യം സരിൻ നാളെ വാർത്താ സമ്മേളനത്തില്‍ അറിയിക്കുമെന്നാണ് റിപ്പോർട്ട്.

സരിൻ സിപിഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും കാഴ്ച്ച വെക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായതോടെയാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

Post a Comment

أحدث أقدم